Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തി​ലെ ലൈഫ്​...

വിമാനത്തി​ലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി

text_fields
bookmark_border
വിമാനത്തി​ലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനത്തിൻെറ സീറ്റിനടിയിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 1,147 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്​.

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസിൻെറ സീറ്റിനടിയിൽ നിന്നാണ്​ സ്വർണം ലഭിച്ചത്​. പ്ലാസ്​റ്റിക്​ പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിനകത്താണ്​ ഒളിപ്പിച്ചത്​. പിന്നീട്​ ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച്​ പുറത്തുകടത്താനായിരുന്നു ശ്രമമെന്നാണ്​ പ്രാഥമിക നിഗമനം.

എയർ കസ്​റ്റംസ്​ തുടരന്വേഷണം നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. ജോ. കമീഷണർ വൈ​േഗഷ്​ സിങ്​, സൂപ്രണ്ടുമാരായ കെ.പി. മനോജ്​, എം. ഉമാദേവി, ഗഗൻദീപ്​ രാജ്​, ഇൻസ്​പെക്​ടർമാരായ അരവിന്ദ്​ ഗൂലിയ, ​െഹഡ്​ ഹവിൽദാർ പി. മനോഹരൻ, കെ.സി. മാത്യ​ു എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം കണ്ടെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala high courtKozhikode International Airport
Next Story