കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 1.32 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് രണ്ടു യാത്രക്കാരിൽ നിന്നായി 2,596 ഗ്രാം സ്വർണം പരിശോധനയിൽ കണ്ടെടുത്തത്. മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽനിന്ന് 1,298 ഗ്രാം വീതമാണ് പിടികൂടിയത്.
ഇരുവരും കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന വാതിൽകുറ്റിയുടെ അകത്താണ് സ്വർണം ഒളിപ്പിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, തോമസ് വർഗീസ്, ഉമാദേവി, ഇൻസ്പെക്ടർമാർ, ഹെഡ് ഹവിൽദാർമാർ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ 85 ലക്ഷത്തിെൻറ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 85 ലക്ഷത്തിെൻറ സ്വർണം രണ്ടുപേരിൽ നിന്നായി കസ്റ്റംസ് പിടികൂടി. നാദാപുരം തൂണേരി സ്വദേശി ആഷിഖ് മീരാംബ്ര, ശ്രീകണ്ഠപുരം ബങ്കണത് പുരയിൽ സബീർ മൈക്കാരൻ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.

