കരിപ്പൂരിൽ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം പിടികൂടി. രണ്ടു യാത്രക്കാരിൽനിന്നായാണ് 75.47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടിച്ചത്.
സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിലെത്തിയ മലപ്പുറം സ്വേദശി ഫൈസലിൽനിന്ന് 1397 ഗ്രാമാണ് കണ്ടെടുത്തത്. ഹൈഡ്രോളിക് എയർ പമ്പിനുളളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇതിന് 73 ലക്ഷം രൂപ വില വരും.
എയർഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽനിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫിൽനിന്ന് പെൻ ടോർച്ച് ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ച 54 ഗ്രാം സ്വർണവും പിടികൂടി.
അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, തോമസ് വർഗീസ്, ഉമാദേവി, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, രോഹിത് ഖത്രി, ടി.എസ്. അഭിലാഷ്, അർവിന്ദ് ഗുലിയ, ശിവാനി, ഹെഡ് ഹവീൽദാർമാരായ അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.

