Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വിമാന...

കരിപ്പൂരിൽ വിമാന സുരക്ഷ ജീവനക്കാരനിൽനിന്ന്​ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ വിമാന സുരക്ഷ ജീവനക്കാരനിൽനിന്ന്​ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന്​ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ്​ കോഴിക്കാട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം മൂന്നര കിലോഗ്രാം സ്വർണം പിടികൂടിയത്​. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ്​ ഇയാൾ.

രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഇയാ​ൾ ദിവസങ്ങളായി കസ്​റ്റംസ്​ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

യാത്രക്കാർ കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് വിമാന ജീവനക്കാരെ സ്വർണം കടത്താൻ സംഘങ്ങൾ ഉപയോഗിച്ച്​ തുടങ്ങിയത്​. ഇൗയിടെ എയർഇന്ത്യ എക്​സ്​പ്രസിലെ രണ്ട്​ ക്യാബിൻ ക്രൂവിനെയും സ്വർണവുമായി ഡി.ആർ.​െഎ, കസ്​റ്റംസ്​ സംഘങ്ങൾ പിടികൂടിയിരുന്നു.

കോഴിക്കോട് കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം അസി. കമീഷണർ കെ.വി. രാജ​െൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.കെ. പ്രവീൺ കുമാർ, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ, വി.കെ. രാജേഷ് എന്നിവർ ​േചർന്നാണ്​ സ്വർണം പിടികൂടിയത്​.

mpgrf1 കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingcalicut airport
News Summary - Gold seized from air security guard in calicut airport
Next Story