Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരീരത്തിലൊളിപ്പിച്ചും...

ശരീരത്തിലൊളിപ്പിച്ചും വിമാന ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി

text_fields
bookmark_border
kochi airport domestic
cancel
camera_alt

ഫയൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച നിലയിലും വിമാനത്തിന്‍റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 1068 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

വിമാനത്തിന്റെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്.

സ്വർണവുമായി എത്തിയ യാത്രക്കാരൻ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglinggold seizedkochi airport
News Summary - gold seized at kochi airport
Next Story