Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി വിമാനത്താവളത്തിൽ സ്വർണ പാദുകം പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ പാദുകം പിടികൂടി. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളോട് ഒട്ടിച്ചു ചേർത്താണ് പാദുകം തീർത്തത്.
മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് സ്വർണക്കടത്തിന് ഈ രീതി അവലംബിച്ചത്. ഷാർജയിൽനിന്നും എത്തിയ ഇയാൾ ഇരു കാല്പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വർണം ചേർത്തു വെച്ചത്. തുടർന്ന് ടേപ്പ് വച്ച് സ്വർണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു.
ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനു മുമ്പ് സ്വർണം ലായനിയാക്കി മാറ്റി തോർത്തിൽ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

