നെടുമ്പാശ്ശേരിയിൽ 1.25 കോടിയുടെ സ്വർണം പിടികൂടി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ മൂന്നുപേരിൽ നിന്നായി 1.25 കോടി രൂപയുടെ സ്വർണം പിടികൂടി. ഗോഎയർ വിമാനത്തിൽ ദുൈബയിൽനിന്ന് വന്ന പാലക്കാട് സ്വദേശിനി റഹിയാനത്ത്, ൈഫ്ല ദുൈബ വിമാനത്തിൽ ദുൈബയിൽനിന്നുവന്ന ആലുവ സ്വദേശി ടി.ഐ. അൻവർ, മലപ്പുറം സ്വദേശി മുഹമ്മദ് അനസ് എന്നിവരിൽനിന്നാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ഇത് പിടികൂടിയത്.
ടി.വി പായ്ക്ക് ചെയ്തിരുന്ന കാർബോർഡിനുള്ളിൽ ഒളിപ്പിച്ചാണ് റഹിയാനത്ത് സ്വർണം കൊണ്ടുവന്നത്. 875 ഗ്രാം സ്വർണം ഫോയിൽ രൂപത്തിലാക്കി ടി.വിയോട് ചേർത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. അൻവറും അനസും മലദ്വാരത്തിലാണ് ഒളിപ്പിച്ചത്. 999 ഗ്രാം സ്വർണ മിശിത്രം കാപ്സ്യൂൾ രൂപത്തിലാക്കിയാണ് അൻവർ കൊണ്ടുവന്നത്. അനസിൽനിന്ന് 873 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി.

