Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളത്തില്‍...

വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി

text_fields
bookmark_border
വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി
cancel

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം ആ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കേ​സു​ക​ളി​ലാ​യി 545.3 ഗ്രാം ​സ്വ​ര്‍ണം പി​ടി​കൂ​ടി.

ചൊ​വ്വാ​ഴ്ച ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലെ​ന്‍സി​ല്‍ വ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ അ​ടി വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 24 കാ​ര​റ്റി​ന്റെ നാ​ല് സ്വ​ര്‍ണ ബാ​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 319.94 ഗ്രാം ​ഭാ​രം വ​രും. പൊ​തു വി​പ​ണി​യി​ല്‍ 20.12 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ സോ​ക്‌​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 24 കാ​ര​റ്റി​ന്റെ 145.330 ഗ്രാം ​സ്വ​ര്‍ണം പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്നു​ത​ന്നെ 50.05 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഒ​രു ജോ​ടി കൊ​ലു​സും 29.980 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഒ​രു വ​ള​യും ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirportThiruvananthapuram NewsGold
News Summary - Gold-Seized-Airport
Next Story