Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നികുതി വെട്ടിച്ച് സ്കൂട്ടറിൽ കടത്തിയ 30 ലക്ഷത്തിൻെറ സ്വർണം പിടികൂടി
text_fieldsbookmark_border
തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിലധികം വില വരുന്ന സ്വർണം തിരൂർ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് സ്കൂട്ടറിൽ കൊണ്ടുവന്ന 630 ഗ്രാം സ്വർണമാണ് പിടികൂടിയത്.
പരിശോധന സമയത്ത് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഇവയുടെ നികുതി യും പിഴയുമായി 1,97,000 രൂപ ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു.
ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം ജോകമീഷണർ ഫിറോസ് കാട്ടിൽ, െഡപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലിം എന്നിവരുടെ നിർദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ് ) കെ.പി. വേലായുധൻ, അസിസ്റ്റൻറ് ടാക്സ് ഓഫിസർമാരായ പി. ജയപ്രകാശ്, എൻ. നാരായണൻ, ഡ്രൈവർ വി. അഷ്റഫ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
Next Story
