സ്വർണക്കവർച്ച: ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsമഞ്ചേരി: കോഴിക്കോട് വിമാനത്താവളത്തിന് സമീപം സ്വർണക്കവർച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘർഷത്തിനിടെ പിടിയിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയും.
ബുധനാഴ്ച ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. പ്രതികളായ മുബഷിർ (26), സുഹൈൽ (24), പി.ടി. സലീം (29), മുഹമ്മദ് മുസ്തഫ (26), ഫൈസൽ (24), ഫയാസ് (29), ഫിജാസ് (21) എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം കേട്ടത്.
സംഭവത്തിൽ സംസ്ഥാനതലത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി. ഉമ്മർ കോടതിയെ അറിയിച്ചു. ഇവർക്കു ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് പൊലീസ് കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

