ഇടുക്കിയിൽ എൽ.ഡി.എഫ് ജയിച്ചാൽ സ്വർണമോതിരം; പന്തയത്തിന് ക്ഷണിച്ച് ഡി.സി.സി അധ്യക്ഷൻ
text_fieldsഇബ്രാഹിംകുട്ടി കല്ലാർ
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പന്തയത്തിന് ക്ഷണിച്ച് ഇടുക്കി ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ.
ജില്ലയിലെ ഏെതങ്കിലും മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിച്ചാൽ സ്വർണമോതിരം നൽകാമെന്നും എൽ.ഡി.എഫ് കൂടി പരസ്യമായി സമ്മതിച്ചാൽ ബെറ്റ് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് ചെയ്താൽ സ്വർണമോതിരം നൽകാമെന്ന് താൻ പറഞ്ഞിരുന്നു.
ഒരിടത്തും അവർ ലീഡ് ചെയ്തില്ല. എന്നിട്ടും എൽ.ഡി.എഫ് തിരികെ മോതിരമൊന്നും നൽകിയില്ല. ഈ തെരഞ്ഞെടുപ്പിലും മോതിരം ചലഞ്ച് പ്രഖ്യാപിക്കുകയാണെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

