ഏലംകുളം: വിവാഹമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നവദമ്പതികളുടെ മാതൃക. വ്യാഴാഴ്ച വിവാഹിതരായ സി.പി.എം ഏലംകുളം മന ബ്രാഞ്ച് അംഗവും അധ്യാപകനുമായ കാരകുത്ത് ജയകുമാറും തേനും കുമ്പളക്കാട് മൂച്ചിക്കൽ മഞ്ജുവുമാണ് വിവാഹവേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹമോതിരം കൈമാറിയത്.
സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ് മോതിരം ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്ണൻ, എസ്. ശ്രീരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗോവിന്ദ പ്രസാദ്, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ, കെ. ദാമു, കെ. മധുസൂദനൻ, കെ. സുമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.