മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില
text_fieldsകോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ വിപണി തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുന്നു. നവംബർ 11, 12 തീയതികളിൽ സമീപകാലത്തെ ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി.
കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വിലയിൽ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 57,120 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപയാണ് വില. സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ് ഇന്നത്തെ വില.
14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920
ഡിസംബർ 07: 56,920
ഡിസംബർ 08: 56,920
ഡിസംബർ 09: 57,040
ഡിസംബർ 10: 57,640
ഡിസംബർ 11: 58,280
ഡിസംബർ 12: 58,280
ഡിസംബർ 13: 57,840
ഡിസംബർ 14: 57,120
ഡിസംബർ 15: 57,120

