Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണയിലും...

കൊറോണയിലും കുറയുന്നില്ല സ്വർണത്തിളക്കം

text_fields
bookmark_border
കൊറോണയിലും കുറയുന്നില്ല സ്വർണത്തിളക്കം
cancel

കൊച്ചി: കൊറോണയിലും തളരാതെ സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന്​ 50 രൂപ വർധിച്ച്​ 4000 രൂപയാണ്​ ചൊവ്വാഴ്​ചത്തെ വില. പവന്​ 32,000 രൂപ. ഇന്നലെ ഗ്രാമിന്​ 3950ഉം പവന്​ 31,600 രൂപയും ആയിരുന്നു.

ലോക്ക്ഡൗൺ കാരണം ജ്വല്ലറികൾക്ക്​ അവധിയാണ െങ്കിലും അഡ്വാൻസ് ബുക്ക് ചെയ്തവർക്കും വിവാഹം പോലുള്ള അത്യാവശ്യകാര്യങ്ങൾക്കും ഇടപാട്​ നടക്കുന്നുണ്ട്​. ഈ സാ ഹചര്യത്തിലാണ്​ മാനദണ്ഡങ്ങൾക്കനുസരിച്ച്​ വില നിശ്ചയിക്കുന്നത്.

ഫെബ്രുവരി അവസാനവും മാർച്ച്​ ആദ്യവാരവുമായി ​ കൊറോണപ്പേടിയിൽ ലോകവിപണി ഇടിഞ്ഞപ്പോൾ ആഗോളവ്യാപകമായി എല്ലാവരും സ്വർണത്തിലായിരുന്നു അഭയം പ്രാപിച്ചത്​. ഇതോടെ ഫെബ്രുവരി 15ന്​ തുടങ്ങിയ വിലവർധന മാർച്ച്​ ആറിന്​ 32,320 എന്ന റെക്കോഡ്​ വിലയിൽ മുത്തമിട്ടു. എന്നാൽ, ഭൂഖണ്ഡങ്ങൾ ഭേദിച്ച്​ കൊറോണ രൗദ്രതാണ്ഡവം തുടങ്ങിയതോടെ മാർച്ച്​ 10 മുതൽ സ്വർണത്തിനും വില ഇടിഞ്ഞു​തുടങ്ങി. 17ന്​ അത്​ അടുത്തിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 29600 രൂപയിൽ എത്തി. ഒടുവിൽ, 19 മുതൽ പതിയെ തിരികെ കയറാൻ തുടങ്ങി. ജനതാ കർഫ്യൂവി​ന്റെ തലേ ദിവസമായ 21ന്​ 30,400 രൂപയായിരുന്നു വില. കർഫ്യൂ കഴിഞ്ഞ്​ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വില 30240 ആയി കുറഞ്ഞു.

എന്നാൽ, രൂപയുടെ മൂല്യത്തകർച്ചകാരണം 24 മുതൽ സ്വർണവില വീണ്ടും തിരിച്ചുകയറാൻ​ തുടങ്ങി. ഗ്രാമിന്​ 50 ​രൂപ കൂടി 30640 രൂപയാണ്​ അന്ന്​ രേഖപ്പെടുത്തിയത്​. 3830 രൂപയായിരുന്നു ഗ്രാമിന്​ വില. പിന്നീടുള്ള ദിവസങ്ങളിൽ ഗ്രാമിന്​ ഒരുതവണ 20ഉം മൂന്ന്​ തവണ 50ഉം രൂപ വീതമാണ്​ വർധിച്ചത്​.​ ഇന്ന്​ 4000 രൂപയിലെത്തി.

വിപണി നിശ്​ചലം; വില മുകളിലോട്ട്​

ഡോളറും രൂപയും ദുർബലമായതാണ്​ കോവിഡ് 19 പശ്ചാത്തലത്തിൽ വിപണികൾ നിശ്​ചലമായിട്ടും വില ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​. 1610 - 1625 ഡോളറാണ് ട്രോയ് ഔൺസിന് അന്താരാഷ്ട്ര വില. കേരളത്തിൽ 10 ഗ്രാം തങ്കത്തിന് 43500 രൂപയാണ് ഇപ്പോഴത്തെ വില.

76 കടന്നിരുന്ന രൂപ ആർ.ബി.ഐ റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് എത്തിയിരുന്നെങ്കിലും 75.48ലേക്ക് എത്തി വീണ്ടും ദുർബലാവസ്ഥയിലേക്ക് നീങ്ങുകയാണ്​.
കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോളർ താഴ്ന്ന നിലയിലാണ്. യു.എസ് ഫെഡറൽ റിസർവ് സ്വീകരിച്ച രണ്ട് ട്രില്യൺ ഡോളറി​ന്റെ ഉത്തേജക പാക്കേജ് വലിയ തോതിൽ വിജയം കണ്ടിട്ടില്ലന്ന വിലയിരുത്തലിലാണ്​ വിപണി.

എണ്ണ വിലയിലെ എക്കാലത്തെയും ഇടിവ്, യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള ആശങ്ക എന്നിവയും സ്വർണ വില ഉയരുന്നതിനു കാരണമായി.

1.70 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിലുടെ രൂപ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നെയും ദുർബലമാവുകയാണ്​ ചെയ്​തത്​. ഇതാണ്​​ ഇന്ത്യയിൽ
സ്വർണ വില വർധിക്കാനുള്ള മറ്റൊരു കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - gold price hike during corona lock down
Next Story