വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 1.15 ലക്ഷത്തിന് മുകളിൽ
text_fieldsകൊച്ചി: രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്.
വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ്.
വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞു. രണ്ടു ദിവസത്തെ തിരിച്ചടിക്കു ശേഷമാണ് സ്വർണം വീണ്ടും ഉയർന്ന് തുടങ്ങി 1.15 ലക്ഷം മറികടന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ്. ഡിസംബർ 23നായിരുന്നു ആദ്യമായി ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17ലക്ഷത്തിലെത്തിയ ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി, 1.11 ലക്ഷത്തിലെത്തിയിരുന്നു. ഇവിടെ നിന്നാണ് പതിയെ തിരിച്ചു കയറുന്നത്.
ഫെബ്രുവരിയിലെ സ്വർണവില
1. 117760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 (morning) 1,15,800 (Evening)
10. 1,15,800 (Morning) 1,16,440 (Evening)
11. 116,240(രാവിലെ), 117040(വൈകുന്നേരം)
12. 1,16,160
13. 1,14,240
14. 1,15,680
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

