കോഴിക്കോട്: സ്വർണവില ഒരു ദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. 39,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ചൊവ്വാഴ്ച രാവിലെ 800 രൂപ വർധിച്ചതിന് പിറകെ ഉച്ചക്ക് 240 രൂപ കൂടി വര്‍ധിച്ച് ചൊവ്വാഴച സ്വർണവില 40,240 രൂപയിലെത്തിയിരുന്നു.
ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4930 രൂപയാണ്. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു.