ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ തിരികെ എത്തിച്ചു
text_fieldsപത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ എത്തിച്ചു. ഞായറാഴ്ച പുലർച്ചയാണ് സ്വർണം പൂശിയ പാളികൾ സന്നിധാനത്ത് എത്തിച്ചത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
സെപ്തംബർ എട്ടിനാണ് അറ്റകുറ്റപ്പണികൾക്കായി സ്വർണം പൂശിയ പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്. തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിലാണ് പാളികൾ തിരികെ എത്തിച്ചത്. തിരുവാഭരണം കമീഷണർ, ശബരിമല അസി. അസി. എക്സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം സ്മിത്ത്, ദേവസ്വം ഗാർഡ്, ദേവസ്വം വിജിലൻസ് സബ് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘം സ്വർണ പാളികൾ ചെന്നൈയിൽ എത്തിച്ച് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
നിലവിൽ ശബരിമല സന്നിധാനത്തെ ദേവസ്വം സ്ട്രോങ്ങ് റൂമിലാണ് പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തന്ത്രിയുടെ അനുമതിയോടെ ശുദ്ധിക്രിയകൾ നടത്തി സ്വർണം പൂശിയ പാളികൾ ദ്വാരപാലക ശിൽപങ്ങളിൽ പുനഃസ്ഥാപിക്കും. സ്വർണപാളികളുടെ തൂക്കക്കുറവ് സംബന്ധിച്ച് വിവാദം നിലനിൽക്കുകയാണ്. ഇതിൽ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരികെ എത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

