വിമാനത്തിൽനിന്ന് സ്വര്ണം കണ്ടെടുത്തു
text_fieldsവലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില് വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയില് 3.5 കിലോ സ്വര്ണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30ന് ഷാര്ജയില് നിന്നെത്തിയ ഇന്ഡിഗോ വിമാനത്തിലെ ശുചിമുറിയില് നിന്നാണ് 3.5 കിലോ സ്വര്ണം കണ്ടെടുത്തത്. പൊതുവിപണിയില് രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കറുത്ത പേപ്പറില് പൊതിഞ്ഞ നിലയിലായിരുന്നു. സ്വര്ണം പൗഡര് രൂപത്തിലാക്കി പ്രോട്ടീന് പൗഡറും മറ്റ് രാസവസ്തുക്കളുമായി കൂട്ടിക്കലര്ത്തി കുഴമ്പ് രൂപത്തിലായിരുന്നുവെന്ന് അധികൃതര് പറഞ്ഞു.
വിമാനത്തില് സ്വര്ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സിന്റെ (ഡി.ആര്.ഐ) തിരുവനന്തപുരം യൂനിറ്റിന് വിമാനം എത്തുന്നതിന് മുമ്പുതന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡി.ആര്.ഐയും കസ്റ്റംസ് എയര് ഇന്റലിജന്സ് വിഭാഗവും സംയുക്തമായി വിമാനം എത്തിയ ശേഷം പരിശോധിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

