Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവമോർച്ച നേതാവ്...

യുവമോർച്ച നേതാവ് പ്രതിയായ സ്വർണ പണയ വായ്പാ തട്ടിപ്പ്: രണ്ടാം പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവമോർച്ച നേതാവ് പ്രതിയായ സ്വർണ പണയ വായ്പാ തട്ടിപ്പ്: രണ്ടാം പ്രതി അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ടി​നു ത​മ്പാ​ൻ

ചാ​രും​മൂ​ട്: യു​വ​മോ​ർ​ച്ച ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​തി​യാ​യ സ്വ​ർ​ണ പ​ണ​യ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി ടി​നു ത​മ്പാ​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി.​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​റ​ത്തി​കാ​ട് എ​സ്.​എ​ച്ച്. ഒ ​ഉ​ദ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​മീ​പം ബ​ന്ധു​വാ​യ മി​നി ഫി​ലി​പ്പി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം മൂ​ന്ന് മു​ത​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ളാ​യ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, തു​ട​ങ്ങി​യ പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ടി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് അ​റി​ഞ്ഞ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട നി​ര​വി​ധി ആ​ളു​ക​ൾ സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. ഈ ​മാ​സം മൂ​ന്നി​ന് ക​റ്റാ​നം സ്വ​ദേ​ശി​നി സു​മ​വി​നോ​ദ് ചെ​ങ്ങ​ന്നു​ർ ഡി.​വൈ.​എ​സ്.​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​തി​നു ശേ​ഷം ല​ഭി​ച്ചി​രു​ന്നു. ചു​ന​ക്ക​ര, ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് ഇ​ല്ല​ത്തു​മു​ക്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ല​കം ഫി​നാ​ൻ​സി​ൽ സ്വ​ർ​ണ​പ​ണ​യ വാ​യ്‌​പ​യു​ടെ മ​റ​വി​ലാ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കു​റ​ത്തി​കാ​ട് പൊ​ലീ​സാ​ണ്‌ കേ​സ്‌ അ​ന്വേ​ഷി​ക്കു​ന്ന​ത്‌. മൂ​ന്നു​പേ​രും ആ​ളു​ക​ളു​മാ​യി അ​ടു​ത്ത​ബ​ന്ധം സ്ഥാ​പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. മ​റ്റ്‌ ബാ​ങ്കു​ക​ളി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ടേ​ക്ക് ഓ​വ​ർ ചെ​യ്‌​ത്‌ കു​റ​ഞ്ഞ​പ​ലി​ശ​ക്ക്‌ പ​ണ​യ​വാ​യ്‌​പ ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പ്. നാ​ല് കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ അ​മ്പ​തോ​ളം പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നു.

സു​മ​യു​ടെ 416 ഗ്രാം ​സ്വ​ർ​ണ​മാ​ണ്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌. ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച് പ​ണ​യ​വാ​യ്‌​പ ന​ൽ​കാ​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്‌ സ്വ​ര്‍ണം ത​ട്ടി​യ​ത്‌. പ​ണ​യം എ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ സ്വ​ർ​ണം ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​റ്റ്‌ പ​ണ​യ​ക്കാ​രും പ​രി​ശോ​ധ​ന​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​ത്‌ അ​റി​ഞ്ഞു. പ​ണ​യം​വ​ച്ച​പ്പോ​ള്‍ ര​സീ​തി​ൽ ഒ​രു തു​ക​യും സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​റ്റ​റി​ൽ വ​ലി​യ​തു​ക​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

സ്വ​ർ​ണ​പ​ണ​യ വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ ടി​നു ത​മ്പാ​ന്റെ വീ​ട്ടി​ലെ​ത്തി​യ സു​മ​യെ ടി​നു​വി​ന്റെ ഭ​ർ​ത്താ​വ് സ​ജു​വും, യു​വ​മോ​ർ​ച്ച നേ​താ​വ് രാ​ഹു​ൽ രാ​ധാ​കൃ​ഷ്‌​ണ​നും​ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന് കാ​ണി​ച്ച് പ​രാ​തി​യി​ൽ നൂ​റ​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​രി​മു​ള​യ്‌​ക്ക​ൽ സ്വ​ദേ​ശി​നി സു​ബീ​ന​യു​ടെ 112 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ത​ട്ടി​യ​ത്. ക​രി​മു​ള​യ്‌​ക്ക​ൽ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യു​ടെ 32 ഗ്രാം ​സ്വ​ർ​ണ​വും പ​ണ​യം എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ള്‍ കാ​ണു​ന്നി​ല്ല. സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​യാ​ണ് കു​റ​ത്തി​കാ​ട് സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsyuva morcha leaderLoan scamgold pawn
News Summary - Yuva Morcha leader accused in gold pawn loan scam Second accused arrested
Next Story