Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂട്ടിക്കിടന്ന...

പൂട്ടിക്കിടന്ന വീട്ടിൽനിന്ന് 40 പവൻ മോഷ്ടിച്ചു

text_fields
bookmark_border
kerala police
cancel

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ പൂട്ടിയിട്ട വീട്ടില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച 40 പവൻ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.

ചെറുതുരുത്തി സി.പി.എം ഓഫിസിന് സമീപം വട്ടപ്പറമ്പ് പെരുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. മുസ്തഫയും വീട്ടുകാരും കഴിഞ്ഞ 14ന് ബന്ധുവിന്‍റെ മരണത്തെത്തുടര്‍ന്ന് പോയിട്ട് ഞായറാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് അകത്ത് കടന്നിരിക്കുന്നത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - gold ornaments were stolen from locked house in Cheruthuruthi
Next Story