കല്യാൺ ജ്വല്ലേഴ്സിന്റെ 98 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു
text_fieldsപാലക്കാട്: തൃശൂരിൽനിന്ന് കോയമ്പത്തൂരിലെ ഷോറൂമിലേക്ക് കൊണ്ടുപോയ കല്യാൺ ജ്വല്ലേഴ്സിെൻറ 98.05 ലക്ഷം രൂപ വിലമത ിക്കുന്ന സ്വർണാഭരണവും കാറും വാഹനങ്ങളിലെത്തിയ സംഘം കവർന്നു. വാളയാറിന് സമീപം കെ.ജി ചാവടിയിൽ തിങ്കളാഴ്ച ഉച്ച യോടെയാണ് സംഭവം.
സ്വർണാഭരണങ്ങളുമായി സഞ്ചരിച്ച കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാരെ സ്കോർപിയോ, മാരുതി കാറുകളിൽ ആറുപേരടങ്ങുന്ന സംഘം പിന്തുടരുകയായിരുന്നു. കെ.ജി ചാവടിയെത്തിയപ്പോൾ വാഹനത്തിന് കുറുകെ നിർത്തി രണ്ടുപേരെ വലിച്ചിറക്കിയാണ് കവർച്ച നടത്തിയത്.
സ്വർണം സൂക്ഷിച്ച കല്യാൺ ജ്വല്ലേഴ്സിെൻറ സൈലോ കാറുൾപ്പെടെയാണ് സംഘം തട്ടിയെടുത്തത്. ജീവനക്കാരെ ഇറക്കിവിട്ടു. ഇവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കെ.ജി ചാവടി പൊലീസ് സ്റ്റേഷനിലും പാലക്കാട് എസ്.പിക്കും പരാതി നൽകിയതായി കല്യാൺ ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
