Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികുതിവെട്ടിച്ച്​...

നികുതിവെട്ടിച്ച്​ ട്രെയിനിൽ കടത്തിയ രണ്ടുകോടിയുടെ സ്വർണാഭരണം പിടികൂടി

text_fields
bookmark_border
Netravathi gold seized
cancel
camera_alt

നികുതിവെട്ടിച്ച്​ ട്രെയിനിൽ കടത്തിയ രണ്ടുകോടിയുടെ സ്വർണാഭരണങ്ങൾ

കോഴിക്കോട്​: നികുതിവെട്ടിച്ച്​ ട്രെയിനിൽ കടത്തിയ രണ്ട്​ കോടിയിൽപരം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. രാജസ്​ഥാൻ സ്വദേശി രമേശ് സിങ്​ രാജാവത്ത് (28) കടത്തിയ സ്വർണമാണ്​ വ്യാഴാഴ്​ച രാവിലെയോടെ കോഴിക്കോട്​ യെിൽവേ സംരക്ഷണ സേന പിടികൂടിയത്​.

നേത്രാവതി എക്​സ്​​പ്രസിൽ സ്​ക്വാഡ്​ പരിശോധന നടത്തവെ വടകരയിൽ നിന്ന്​ സംശയകര സാഹചര്യത്തിൽ കണ്ടെത്തിയ ബാഗ്​ ​പരിശോധിച്ച​പ്പോഴാണ്​ ആഭരണങ്ങൾ കണ്ടെത്തിയത്​. തുടർന്ന്​ ബാഗി​ന്‍റെ ഉടമ രമേശ് സിങ്​ രാജാവത്തി​നെ കസ്​റ്റഡിയിലെടുത്ത്​ കോഴിക്കോട്​ സ്​റ്റേഷനിലെത്തിച്ച്​ ചോദ്യം ചെയ്യുകയായിരുന്നു. ആഭരണങ്ങൾ 4.239 കിലോഗ്രാം ഉണ്ടെന്ന്​ വ്യക്​തമായതോടെ നികുതി അടച്ചതി​ന്‍റെ ഉൾപ്പെടെ രേഖകൾ ആവശ്യപ്പെ​ട്ടെങ്കിലും 2.812 കിലോഗ്രാമി​​േൻറത്​ മാത്രമാണ്​ കാണിക്കാനായത്​.

താനെയിൽ നിന്ന് എറണാകുളം ജങ്​ഷനിലേക്കുള്ള റെയിൽ‌വേ ടിക്കറ്റ്​​ കൈവശമുണ്ടായിരുന്ന ഇയാൾ കോഴിക്കോ​ട്ടെ ജ്വല്ലറികളിലേക്കുള്ള ആഭരണമാ​െണന്നാണ്​ ചോദ്യം ​െചയ്യലിനിടെ വ്യക്​തമാക്കിയത്​. കാണിച്ച രേഖകൾ വ്യാജമാണെന്ന സംശയത്താൽ ആർ.പി.എഫ്​ വിവരം സംസ്​ഥാന ജി.എസ്.ടി വകുപ്പ് അധികൃതരെ അറിയിച്ച്​ സ്വർണാഭരണവും ഇയാളെയും കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netravathi gold seized
News Summary - Gold jewelery worth Rs 2 crore smuggled in train seized
Next Story