ഈന്തപ്പഴത്തിനും ചോക്ലേറ്റിനും പിന്നാലെ കാപ്പിപ്പൊടിയിലും സ്വർണം; കരിപ്പൂരിൽ ഒരാൾ പിടിയിൽ
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: ഈന്തപ്പഴത്തിനും ചോക്ലേറ്റിനും പിന്നാലെ കാപ്പിെപ്പാടിക്കുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കർണാടക ശിവമൊഗ സ്വദേശി ഷബീറിൽനിന്നാണ് കാപ്പിപ്പൊടിയിലെ സ്വർണം പിടിച്ചത്.
കസ്റ്റംസ് പരിശോധനയിലാണ് ഇൻസ്റ്റൻറ് പൊടിയിൽ സ്വർണം പൊടിച്ചുചേർത്ത് കടത്താൻ ശ്രമിക്കുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,370 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലവരുന്ന സ്വർണം എട്ട് യാത്രക്കാരിൽ നിന്നായാണ് കണ്ടെടുത്തത്.
ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ അബ്ബാസ്, അസ്ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ എന്നിവരാണ് സ്വർണം കടത്തിയ മറ്റുള്ളവർ. വയനാട് സ്വദേശി ബഷീറിൽനിന്നാണ് ഈന്തപ്പഴത്തിെൻറയും ചോക്ലേറ്റിെൻറയുമുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച സ്വർണം പിടിച്ചത്.

