Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ തുടർച്ചയായി...

കരിപ്പൂരിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വർണവേട്ട; 2.33 കിലോഗ്രാം പിടികൂടി

text_fields
bookmark_border
karippur gold
cancel
camera_alt

കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വർണവേട്ട. തിങ്കളാഴ്​ച എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ 1.11 കോടിയുടെ സ്വർണമാണ്​ പിടികൂടിയത്​. മലപ്പുറം മൂർക്കനാട്​ സ്വദേശി മുഹമ്മദ്​ ഷഫീഖ്​ മേലേതിലിൽനിന്നാണ്​ (23)​ 2.33 കിലോഗ്രാം സ്വർണം പിടികൂടിയത്​.

ഇയാൾ ദുബൈയിൽനിന്ന്​ പുലർച്ച 2.30നുള്ള എയർഇന്ത്യ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. കോഫിമേക്കർ മെഷീനിൽ ഒളിപ്പിച്ച സ്വർണം കസ്​റ്റംസ്​ പരിശോധനയിലാണ്​ കണ്ടെത്തിയത്​. അറസ്​റ്റിലായ ഷെഫീഖിനെ കോടതി റിമാൻഡ്​​ ചെയ്​തു.

ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ സി.പി. സബീഷ്​, പൗലോസ്​, രഞ്​ജി വില്യംസ്​, ഇൻസ്​പെക്​ടർമാരായ സഞ്​ജീവ്​ ​കുമാർ, ശിൽപ ഗോയൽ, എൻ. റഹീസ്​, രാമേന്ദ്ര സിങ്​, കെ.കെ. പ്രിയ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode airport
News Summary - Gold hunt in Karipur for second day in a row; 2.33 kg was seized
Next Story