കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. വ്യാപകമായി സ്വർണ കള്ളക്കടത്ത് നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന.
കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം വിവിധ വിമാനങ്ങളിലെ യാത്രക്കാരെ പ്രത്യേകമായി പരിശോധിക്കുകയായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ ഏഴ് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി.
ഇവരെല്ലാം കൊണ്ടുവന്ന സ്വർണം വടകര കേന്ദ്രീകരിച്ചുള്ള ചിലർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും വെളിപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.