Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ സ്വർണം...

കരിപ്പൂരിൽ സ്വർണം കൈമാറിയത്​ വിമാനത്താവളത്തിന്​ പുറത്ത്​

text_fields
bookmark_border
കരിപ്പൂരിൽ സ്വർണം കൈമാറിയത്​ വിമാനത്താവളത്തിന്​ പുറത്ത്​
cancel

ക​രി​പ്പൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തി​ച്ച സ്വ​ർ​ണം ക​ട​ത്തു​കാ​ർ​ക്ക്​ കൈ​മാ​റി​യ​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്ത്​ നി​ന്നാ​ണെ​ന്ന്​ നി​ഗ​മ​നം. ടെ​ർ​മി​ന​ലി​ന്​ പു​റ​ത്ത്​ നി​ന്ന്​ കൈ​മാ​റു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു ഡി.​ആ​ർ.​െ​എ സം​ഘം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി നേ​ര​ത്തെ ത​ന്നെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലാ​യ നി​സാ​ർ, ര​ക്ഷ​പ്പെ​ട്ട ഫ​സ​ലു​റ​ഹ്​​മാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​സം​ഘ​ത്തി​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച്​ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ നി​ന്ന്​ ല​ഭി​ച്ച സ്വ​ർ​ണ​വു​മാ​യി ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ക്ലീ​നി​ങ്​ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ പു​റ​ത്തു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​റി​ൽ എ​യ​ർ​പോ​ർ​ട്ട്​ റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ്​ മ​റ്റൊ​രു കാ​റി​െ​ല​ത്തി​യ സം​ഘ​ത്തി​ന്​ സ്വ​ർ​ണം കൈ​മാ​റി​യ​ത്. ഇ​തോ​ടെ​യാ​ണ്​ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടാ​ൻ ഡി.​ആ​ർ.​െ​എ ശ്ര​മി​ച്ച​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ കോ​വി​ഡ്​ കാ​ല​ത്ത്​ ക​രി​പ്പൂ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത​താ​യും അ​ന്വേ​ഷ​ണ സം​ഘം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഇ​പ്പോ​ൾ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ​ട​ക്കം ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നാ​യ​ി കോ​വി​ഡ്​ ഹാ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ടാ​ണ്​ എ​മി​ഗ്രേ​ഷ​ൻ, ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന. നേ​ര​ത്തെ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക്​ അ​ട​ക്കം ദേ​ഹ​പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് ഇ​ത്​​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. ഡോ​ർ ഫ്രെ​യിം ​െമ​റ്റ​ൽ ഡി​റ്റ​ക്​​ട​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന മാ​ത്ര​മാ​ണു​ള്ള​ത്. മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി സ്വ​ർ​ണം ക​ട​ത്തി​യാ​ൽ മെ​റ്റ​ൽ ഡി​റ്റ​ക്​​ട​റി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു ക്ലീ​നി​ങ് സൂ​പ്പ​ർ​വൈ​സ​ർ കൂ​ടി ഡ​യ​റ​ക്ട​റേ​റ്റ് ഒാ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ (ഡി.​ആ​ർ.െ​എ) ക​സ്​​റ്റ​ഡി​യി​ൽ.

മൂ​ന്ന്​ സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ ഞാ​യ​റാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airportKaripur gold smuggling
Next Story