Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ്. ശിവകുമാറിന്‍റെ...

വി.എസ്. ശിവകുമാറിന്‍റെ ബിനാമിയുടെ ലോക്കറിൽ 155 പവൻ കണ്ടെത്തി

text_fields
bookmark_border
വി.എസ്. ശിവകുമാറിന്‍റെ ബിനാമിയുടെ ലോക്കറിൽ 155 പവൻ കണ്ടെത്തി
cancel

തിരുവനന്തപുരം: അനധികൃത സ്വത്ത്​ ​സമ്പാദന ആരോപണം നേരിടുന്ന മുൻ മന്ത്രി വി.എസ്​. ശിവകുമാറി​​​െൻറ ബിനാമിയെന്ന ് കരുതുന്ന എൻ.എസ്. ഹരികുമാറിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് 155 പവൻ സ്വർണം കണ്ടെത്തി. കാനറ ബാങ്കിന്‍റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അതേസമയം, വി.എസ്​. ശിവകുമാറി​​​െൻറ ബാങ്ക്​ ലോക്കറിൽ നടത്തിയ പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ലെന്ന്​ വിജിലൻസ്​ അറിയിച്ചു.

വി.എസ്​. ശിവകുമാർ ഉൾപ്പെട്ട അനധികൃത സ്വത്ത്​ ​സമ്പാദന കേസിലെ നാലാം പ്രതിയാണ് എൻ.എസ്. ഹരികുമാർ.

വിജിലൻസ്​ നിർദേശപ്രകാരം ബാങ്ക്​ അധികൃതർ വി.എസ്​. ശിവകുമാറി​​​െൻറ ലോക്കൽ തുറന്നു പരിശോധിച്ചിരുന്നു. വഴുതക്കാട്​ എസ്​.ബി.​െഎ ശാഖയിലായിരുന്നു ശിവകുമാറി​​​െൻറ ലോക്കർ. ലോക്കറിന്‍റെ താക്കോൽ നഷ്​ടമായെന്ന്​ ശിവകുമാർ നേരത്തെ വ്യക്​തമാക്കിയിരുന്നു. ബാങ്ക് പ്രത്യേക സംവിധാനം ഒരുക്കിയാണ് ലോക്കർ തുറന്നത്.

പൊലീസ്​ സാന്നിധ്യത്തിലേ ലോക്കർ തുറക്കാവൂ എന്ന്​ ​വിജിലൻസ്​ ബാങ്ക്​ അധികൃതരെ അറിയിച്ചിരുന്നു. നേരത്തെ ശിവകുമാറി​​​െൻറ അടക്കം വീടുകളിൽ വിജിലൻസ്​ റെയ്​ഡ്​ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvs shivakumar
News Summary - gold found in vs shivakumar's benami's locker
Next Story