മലപ്പുറത്ത് കല്യാണ വീട്ടിൽ 30 പവനോളം സ്വർണം വെള്ളി നിറത്തിലായി
text_fieldsപൊന്നാനി: പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിൽ സ്വർണം നിറം മാറിയത് 30 പവനോളം ആഭരണങ്ങൾ. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വർണ്ണവും, കല്യാണത്തിനെത്തിയ ബന്ധുക്കളുടേതുൾപ്പെടെ പത്തോളം പേരുടെ സ്വർണ്ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായത്.
അമോണിയത്തിെൻറ അംശം ആഭരണങ്ങളിൽ പറ്റിയതാകാം നിറം മാറ്റത്തിന് കാരണമെന്ന സംശമാണ് ഇപ്പോൾ ബലപ്പെട്ടിരിക്കുന്നത്.സംഭവത്തിൽ വിദഗ്ദ പരിശോധന കഴിഞ്ഞാൽ മാത്രമെ നിറം മാറ്റത്തിെൻറ കാരണം വ്യക്തമാവുകയുള്ളൂ. ഇതിനായി വിദഗ്ദരെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാർ.
കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ മകളുടെ വിവാഹം നടന്നത്.ശനിയാഴ്ച്ച മുതൽ തന്നെ നിറംമാറ്റ പ്രതിഭാസം കണ്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയിൽ അത് ശ്രദ്ധിച്ചിരുന്നില്ല.എന്നാൽ ഇന്ന് കൂടുതൽ സ്വർണ്ണം വെള്ളി നിറം ആയതോടെ വീട്ടുകാർ അങ്കലാപ്പിലായി.
കടൽ തീരത്തിനോട് ചേർന്നു നിൽക്കുന്ന വീടായതിനാൽ പ്രദേശത്തെ ഏതെങ്കിലും രാസപ്രവർത്തനമാകാം സ്വർണ്ണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് അഭിപ്രായം ഉയരുന്നത്. ചില മേഖലകളിൽ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചാലും ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
