പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്ന് സ്വർണമാലകളെടുത്ത് യുവാവ് ഓടിമറഞ്ഞു
text_fieldsമണക്കടവ് റോഡിൽ കെ.കെ ജ്വല്ലറിയിൽനിന്ന് സ്വർണമാലയുമായി പുറത്തേക്ക് ഓടുന്ന മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യം
കോഴിക്കോട്: ജ്വല്ലറിയിൽ സ്വർണമാല വാങ്ങാൻ കയറിയ യുവാവ് മൂന്നര പവൻ തൂക്കമുള്ള രണ്ട് മാലകളുമായി ഓടിമറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോയാണ് സംഭവം. മണക്കടവ് റോഡിൽ കെ.കെ ജ്വല്ലറിയിലാണ് സ്വർണമാല വാങ്ങാനെന്ന വ്യാജേന 28 വയസ് തോന്നിക്കുന്ന യുവാവ് കയറിയത്.
മാലകൾ എടുത്ത് കാണിക്കുന്നതിനിടെ രണ്ട് മാലകളുമായി യുവാവ് കടയിൽ നിന്ന് പുറത്തേക്കോടി. പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മറ്റൊരു യുവാവ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ ബൈക്കിൽ കയറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഉടമ രാമചന്ദ്രൻ പിന്നാലെ ഓടി പിടിച്ചെങ്കിലും കുതറി ഓടി. കണ്ടു നിന്നവരുടെ സഹായം ലഭിച്ചില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

