Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളത്തില്‍...

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; എട്ട് കോടിയുടെ സ്വര്‍ണം പിടിച്ചു

text_fields
bookmark_border
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; എട്ട് കോടിയുടെ സ്വര്‍ണം പിടിച്ചു
cancel

തിരുവനന്തപുരം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച എ​ട്ടു​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 25 കി ​ലോ സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന് യൂ ഇ​ൻ​റ​ലി​ജ​ന്‍സ് (ഡി.​ആ​ര്‍.​ഐ) സം​ഘം പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച എ​ത്തി​യ ഒ​മാ​ന്‍ എ​യ​ര്‍ ലൈ​ന്‍സ്​ ന​മ്പ​ര്‍ 211 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല സ്വ​ദേ​ശി സു​നി​ല്‍കു​മാ​റി​​െൻറ (41) പ​ക്ക​ല്‍നി​ന്നാ​ണ് സ്വ​ര്‍ണം ഒ​രു​കി​ലോ വീ​ത​മു​ള്ള 25 ബി​സ്ക്ക​റ്റു​ക​ളാ​ക്കി ര​ണ്ടു ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​െ​ണ്ട​ത്തി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി സെ​റി​ന​യെ​യും പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍ന്ന് ഡി.​ആ​ര്‍.​ഐ സം​ഘം യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​മാ​ന്‍ എ​യ​ര്‍വേ​സ്​​ വി​മാ​ന​ത്തി​ലെ​ത്തി​യ സു​നി​ല്‍കു​മാ​റി​നെ ക​സ്​​റ്റ​ഡി​യിലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍ണം ക​െ​ണ്ട​ത്തി​യ​ത്. കൂ​ട്ടാ​യി എ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ​റീ​ന പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ സെ​റി​ന കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് സു​നി​ല്‍കു​മാ​റി​ന് കൈ​മാ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തു. കേ​സെ​ടു​ത്ത​ശേ​ഷം ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡി.​ആ​ര്‍.​ഐ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഇ​വ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ സം​ശ​യ​മു​ണ്ട്. മൂ​ന്ന് മാ​സ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ കോ​ടി​ക​ളു​ടെ സ്വ​ര്‍ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Gold Capture From TVM Airport - Kerala News
Next Story