തിരുവനന്തപുരം: വിമാനത്താവളത്തിൽ 15 കോടിയുടെ സ്വർണം എത്തിയത് യു.എ.ഇ കോൺസുലേറ്റിെൻറ പേരിലുള്ള നയതന്ത്ര ബാഗേെജന്ന നിലയിൽ തന്നെയാണെന്ന് വ്യക്തമായി. കോൺസുലേറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥെൻറ പേരിലുള്ള വ്യക്തിഗത പാഴ്സലായിട്ടല്ല ഇത് എത്തിയത്. സ്വർണം കടത്തിയ ബാഗേജിെൻറ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
കള്ളക്കടത്ത് കേസിൽ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്ത് എയർ കാർഗോയിൽ സ്വകാര്യ വാഹനത്തിലും എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക വാഹനത്തിലും ഇയാൾ എത്തിയതായും അറബി വേഷം ധരിച്ച ഒരാൾ ഒപ്പമുണ്ടായിരുന്ന ദൃശ്യവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസിന് (കെ.എസ്.ഐ.ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് ഇൗ വിവരം.
ജൂൺ 30ന് എത്തിയ നയതന്ത്ര ബഗേജ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ കാർഗോ കോംപ്ലക്സിൽ സൂക്ഷിച്ചിരുന്നു. ഇതിനിടയിൽ ബാഗേജ് വിട്ടുകിട്ടാൻ സരിത്ത് കാർഗോ കോംപ്ലക്സിൽ എത്തിയിരുന്നു. നയതന്ത്ര ബാഗേജ് വന്നാൽ ഔദ്യോഗിക വാഹനത്തിൽ തന്നെ കാർഗോയിൽനിന്ന് കൊണ്ടുപോകണമെന്നാണ് വ്യവസ്ഥ. എന്നാൽ സരിത്ത് സ്വകാര്യ വാഹനത്തിലും ബാഗേജ് കൈപ്പറ്റാനെത്തി.
വിമാനത്താവളത്തിൽ എത്തുന്ന സ്വർണം പുറത്തെത്തിക്കുകയായിരുന്നു സരിത്തിെൻറ ജോലിയെന്നും കോൺസുലേറ്റ് പി.ആർ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടും അത് മറച്ചുെവച്ച് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിരന്തരം വിമാനത്താവളത്തിൽ എത്തിയിരുന്നുവെന്നും സ്ഥിരീകരിച്ചു.
Latest Video: