Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 1.17...

കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.17 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ 98 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വും 19 ല​ക്ഷ​ത്തി​ന്​ തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​യും പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്. മൂ​ന്ന്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യാ​ണ്​ 2.12 കി​ലോ​ഗ്രാം സ്വ​ർ​ണം ല​ഭി​ച്ച​ത്. റി​യാ​ദി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്പ്ര​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 24 ല​ക്ഷ​ത്തി​െൻറ 736 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​ പി​ടി​ച്ച​ത്.

ദു​ബൈ​യി​ൽ​നി​ന്നു​ള്ള സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​ന​ത്തി​ലെ​ത്തി​യ വ​നി​ത യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്ന്​ 589 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി. ഇ​തി​ൽ 302 ഗ്രാം ​ആ​ഭ​ര​ണ​ങ്ങ​ളാ​യി ധ​രി​ച്ചും 287 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ബ​ാ​ഗേ​ജി​ന​ക​ത്ത്​ ബോ​ക്​​സു​ക​ൾ​ക്ക്​ അ​ക​ത്തും കു​ബൂ​സി​നൊ​പ്പ​വു​മാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്. ഇ​വ​രി​ൽ​നി​ന്ന്​ 27 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​മാ​ണ്​ ല​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​െ​ല​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 47 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​മാ​ണ്​ പി​ടി​ച്ച​ത്. ദു​ബൈ​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ മ​ല​പ്പ​ു​റം സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ്​ 19 ല​ക്ഷ​ത്തി​ന്​ തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ച​ത്.

സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, ര​ഞ്​​ജി വി​ല്യം, സി.​പി. സ​ബീ​ഷ്, ഗ​ഗ​ൻ​ദീ​പ്​ രാ​ജ്, വി.​ജെ. പൗ​ലോ​സ്, എ​ൻ. വേ​ലൂ​രി നാ​യി​ക്, പ്ര​ണോ​യ്​ കു​മാ​ർ, ശി​വാ​നി, പ്രേം ​പ്ര​കാ​ശ്​ മീ​ണ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ പ്ര​മോ​ദ്​ കു​മാ​ർ, ടി.​എ​സ്. അ​ഭി​ലാ​ഷ്, സ​ഞ്​​ജീ​വ്​ കു​മാ​ർ, കെ.​കെ. പ്രി​യ, സു​മി​ത്​ നെ​ഹ്​​റ, മി​നി മോ​ൾ, ​െഹ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ ര​വീ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign currencyKaripurseizedgold
News Summary - gold and foreign currency seized in Karipur
Next Story