Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 76 ലക്ഷത്തിന്‍റെ സ്വർണവും വിദേശ കറൻസികളും പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 12.6 ലക്ഷം രൂപയുടെ വിദേശ കറൻസിയും 4.62 ലക്ഷം രൂപയുടെ സിഗരറ്റുകളും നികുതി വെട്ടിച്ച് കൊണ്ടുവന്ന ഐഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സി.ഐ.എസ്.എഫിന്‍റെ സഹായത്തോടെയാണ് 12.6 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടിച്ചെടുത്തത്. കാസർകോട് സ്വദേശിയിൽനിന്നാണ് സൗദി റിയാൽ പിടികൂടിയത്.
ദുബൈയിൽനിന്നെത്തിയ കാസർകോട് സ്വദേശികളിൽനിന്നും കോഴിക്കോട് സ്വദേശിയിൽ നിന്നുമാണ് സിഗരറ്റുകൾ കണ്ടെത്തിയത്. അബൂദബിയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന ആറു ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തത്.
Next Story

