നെടുമ്പാശ്ശേരി 35 ലക്ഷത്തിെൻറ സ്വർണമിശ്രിതം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
നെടുമ്പാശ്ശേരി: ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് 35 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അഷ്റഫാണ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തിെൻറ പിടിയിലായത്.
ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അഞ്ച് ക്യാപ്സ്യൂളിലായി 911 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒമ്പതു ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇര്‍ഷാദ് മുഹമ്മദില്‍നിന്നാണ് സ്വർണം പിടികൂടിയത്. നവംബര്‍ 20ന് ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്.
ഇയാളുടെ കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളും സ്പീക്കര്‍ ബ്ലൂടൂത്തും കസ്റ്റംസുകാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇര്‍ഷാദ് മുഹമ്മദിനെ വിളിച്ചുവരുത്തി ബ്ലൂടൂത്ത് സ്പീക്കര്‍ പൊളിച്ചപ്പോഴാണ് അതിനകത്ത് സ്വർണം കണ്ടെത്തിയത്.

