Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​: എയർ...

സ്വർണക്കടത്ത്​: എയർ ഇന്ത്യ ഉദ്യോഗസ്​ഥനെതിരെ സി.ബി.​െഎ കേസ്​

text_fields
bookmark_border
സ്വർണക്കടത്ത്​: എയർ ഇന്ത്യ ഉദ്യോഗസ്​ഥനെതിരെ സി.ബി.​െഎ കേസ്​
cancel

െകാച്ചി: എയർ ഇന്ത്യ ഉദ്യോഗസ്​ഥനിൽനിന്ന്​ ​സ്വർണം പിടികൂടിയ സംഭവത്തിൽ സി.ബി.​െഎ കേസെടുത്തു. എയർ ഇന്ത്യക്കുകീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ ട്രാൻസ്​പോർട്ട്​ സർവിസസ്​ ലിമിറ്റഡി​​​െൻറ​ (എ.​െഎ.എ.ടി.എസ്​.എൽ) ജൂനിയർ കസ്​റ്റമർ ഏജൻറ്​ മലപ്പുറം മമ്പുറം മുഖാംവീട്ടിൽ എം.വി. സിദ്ദീഖിനെതിരെയാണ്​ സി.ബി.​െഎ കൊച്ചി യൂനിറ്റ്​ കേ​െസടുത്തത്​. ഗൂഢാലോചന, വഞ്ചന, അഴിമതി നി​രോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​. 

എയർ ഇന്ത്യ, ഖത്തർ എയർവേസ്​ തുടങ്ങിയ കമ്പനികളുടെ കരിപ്പൂരിലെ ഗ്രൗണ്ട്​ ഹാൻഡ്​ലിങ്​ സർവിസ്​ നടത്തിയിരുന്നത്​ എ.​െഎ.എ.ടി.എസ്​.എല്ലാണ്​. മറ്റുചില രാജ്യാന്തര യാത്രക്കാരുമായി സിദ്ദീഖ്​ ക്രിമിനൽ ഗൂഢാലോചന നടത്തി സ്വർണം കടത്തിയെന്നാണ്​ കേസ്​. 2017 ഏപ്രിൽ 25ന്​ വിദേശത്തുനിന്ന്​ വന്ന ഒരാൾ ഡ്യൂട്ടി നൽകാതെ സ്വർണക്കട്ടികൾ കൊണ്ടുവന്നു. അടുത്തദിവസം ഡ്യൂട്ടി കഴിഞ്ഞ്​ മടങ്ങുകയായിരുന്ന സിദ്ദീഖിൽനിന്ന്​ വിമാനത്താവളത്തി​​​െൻറ കവാടത്തിൽ​ ഡി.ആർ.​െഎ ഇവ പിടിച്ചെടുത്തു. ആകെ 58.70 ലക്ഷം രൂപയുടെ രണ്ട്​ കിലോ സ്വർണമാണ്​ പിടികൂടിയത്​. ഡി.​ആർ​.​െഎ കേസ്​ അന്വേഷിക്കുന്നതിനിടെയാണ്​ സി.ബി.​െഎ ഏറ്റെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNedumpasseri Airport
News Summary - Gold Airport Nedumpasseri-Kerala News
Next Story