വധുവിനെ മോഡലാക്കിയുള്ള സ്വർണ പരസ്യം ഒഴിവാക്കണമെന്ന് ഗവർണർ; സർവകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വേണം
text_fieldsതിരുവനന്തപുരം: വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന് പകരം പരസ്യത്തിൽ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും ഗവർണർ നിർദേശിച്ചു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ പ്രതികരണം.
സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്നും ഗവർണർ നിർദേശിച്ചു. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം സർവകലാശാല വൈസ് ചാൻസലർ ചടങ്ങിൽവെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറി.
സ്ത്രീധനത്തിനെതിരായ തന്‍റെ നിലപാടുകൾ നേരത്തെയും ഗവർണർ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 14ന് രാജ്ഭവനിലാണ് ഉപവാസമിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

