Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസിയുവാവിന്റെ കസ്റ്റഡിമരണം: ജുഡീഷ്യല്‍ അന്വേഷണം വേണം- രമേശ് ചെന്നിത്തല

text_fields
bookmark_border
സാധാരണ നടത്തുന്ന ജുഡീഷ്യൽ അന്വേഷണം എന്തുകൊണ്ട് ഈ കേസിലില്ല
ആദിവാസിയുവാവിന്റെ കസ്റ്റഡിമരണം: ജുഡീഷ്യല്‍ അന്വേഷണം വേണം- രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം:കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പെണ്‍കുട്ടിക്കൊപ്പം കാണാതായെന്ന പരാതിയിലാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയ പാടി ഊരിലെ ഗോകുല്‍ എന്ന പതിനെട്ടു കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ എട്ടുമണിയോടെ സ്‌റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആധാര്‍പ്രകാരം 18 വയസ് തികയാത്ത യുവാവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ ഒരു ദിവസം പാര്‍പ്പിച്ചത്. ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം ഈ വിഷയത്തില്‍ തൃപ്തികരമല്ല.

സാധാരണ കസ്റ്റഡി മരണം അന്വേഷി്‌ക്കേണ്ടത് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്. ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. 18 തികയാത്ത ബാലനോട് രാത്രി മുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് മനസിലാകുന്നത്. ബന്ധുക്കളെ മൃതദേഹം കാണിക്കാന്‍ പോലും പൊലീസ് കൂട്ടാക്കുന്നില്ലെന്നു പരാതിയുണ്ട് - രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gokul's death: Judicial Magistrate's investigation is needed - Ramesh Chennithala
Next Story