വിജയക്കുതിപ്പ് തുടരാൻ ഗോകുലം ഇന്നിറങ്ങും
text_fieldsമഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്.സി വ്യാഴാഴ്ച കളത്തിലിറങ്ങും. കരുത്തരായ ഷില്ലോങ് ലജോങ് എഫ്.സിയാണ് എതിരാളികൾ. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
കഴിഞ്ഞ മത്സരത്തിൽ ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഗോകുലം കളത്തിലിറങ്ങുന്നത്. മോസസ്, കാസിമോവ് എന്നിവരാണ് ടീമിനായി ഗോളുകൾ കണ്ടെത്തിയത്. നാലു മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ടു സമനിലയും അടക്കം അഞ്ചു പോയന്റുമായി ലീഗിൽ ഏഴാമതാണ് ഗോകുലം. നാലു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയന്റുമായി മൂന്നാമതാണ് ഷില്ലോങ്.
കഴിഞ്ഞ മത്സരത്തിൽ ചാന്മാരിയെ 2-1ന് പരാജയപ്പെടുത്തിയാണ് ഗോകുലത്തിനെ നേരിടാൻ സന്ദർശകർ എത്തുന്നത്. ഗോകുലം എഫ്.സിയെ പരാജയപ്പെടുത്തിയാൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്താൻ ഷില്ലോങ്ങിന് സാധിക്കും. ഷില്ലോങ്ങിനെ കീഴടക്കിയാൽ ഗോകുലം പട്ടികയിൽ മൂന്നാമതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

