ഗോകുലം റെയ്ഡ്: 12 കോടിയുടെ നികുതി വെട്ടിപ്പ്
text_fieldsചെന്നൈ: ഗോകുലം ഗ്രൂപ്പിെൻറ ചിട്ടി കമ്പനി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും.
പല പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയിൽ 78 കേന്ദ്രങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
