വെള്ളാപ്പള്ളിയെ സമുദായം പുറത്താക്കും –ഗോകുലം ഗോപാലൻ
text_fieldsകോട്ടയം: വെള്ളാപ്പള്ളിെയയും കുടുംബത്തെയും എസ്.എൻ.ഡി.പിയിൽനിന്ന് ഈഴവ സമുദായം നിയമപരമായും ജനാധിപത്യപരമായും പുറത്താക്കുമെന്ന് എസ്.എൻ.ഡി.പി യോഗം വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ. കോട്ടയം തിരുനക്കര മൈതാനിയിൽ വിമോചന സമര പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായം 25 വർഷംകൊണ്ട് രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സംഘടനാപരമായും പുറകോട്ട് പോയി. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ സമുദായത്തെ എത്തിച്ചു. യോഗത്തെ വെള്ളാപ്പള്ളിയുടെ കറുത്തകൈകളിൽനിന്ന് മോചിപ്പിച്ച് ശുദ്ധീകരിക്കാനാണ് വിമോചന സമരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമോചന സമര പ്രഖ്യാപന സമ്മേളനം സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.

