ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നത് ആശവർക്കർമാരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കെ.വി. തോമസ്; ‘തന്‍റെ ചുമതല എയിംസ് മാത്രം’
text_fieldsന്യൂഡൽഹി: ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നത് ആശവർക്കർമാരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ആശവർക്കർമാർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശസമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ല. എയിംസ്, ആർ.സി.സിയുടെ അപ്ഗ്രഡേഷൻ, വയനാട് മെഡിക്കൽ കോളജ് എന്നീ വിഷയങ്ങൾ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയത്.
എയിംസിനെ കുറിച്ച് ചർച്ച ചെയ്യാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മന്ത്രാലയം പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലപാട് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് പുറത്തുവിടണമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ആശവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നാണ് കെ.വി. തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്. ഇത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.