
'ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടിപ്പുറത്താക്കി'; കേരളത്തിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്
text_fieldsനിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽ.ഡി.എഫ് സർക്കാറിന് അഭിനന്ദനവുമായി നടൻ പ്രകാശ് രാജ്. 'ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടിപ്പുറത്താക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ. സാമുദായിക വർഗീയതയെയാണ് മികച്ച സർക്കാർ മറികടന്നിരിക്കുന്നത്. എന്റെ പ്രിയ കേരളമേ, നിങ്ങൾക്ക് വളരെയധികം നന്ദി' -പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
ഒരു മണ്ഡലത്തിലും പ്രതിനിധീകരിക്കാത്തതിനാൽ സംവാദങ്ങളുടെ പേരിൽ ബി.ജെ.പി വക്താക്കളെ ന്യൂസ് റൂമുകളിലേക്ക് വിളിക്കുന്നത് ഒഴിവാക്കണമെന്നും അവരുടെ പ്രചാരണത്തിന് അവസരം നൽകരുതെന്നും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോട് പ്രകാശ് രാജ് അഭ്യർത്ഥിച്ചു. തന്റെ സുഹൃത്തിന്റെ ട്വീറ്റ് പങ്കുെവച്ചാണ് അദ്ദേഹം ഇക്കാര്യം അഭ്യർഥിച്ചത്.
തമിഴ്നാട്ടിൽ വീണ്ടും അധികാരത്തിലെത്തിയ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനെയും ബംഗാളിൽ വിജയക്കൊടി പാറിച്ച മമത ബാനർജിയെയും പ്രകാശ് രാജ് അഭിനന്ദിച്ചു.
