Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightൈദവവഴി തുറന്നുതന്നെ ...

ൈദവവഴി തുറന്നുതന്നെ കിടക്കുന്നു

text_fields
bookmark_border
ൈദവവഴി തുറന്നുതന്നെ  കിടക്കുന്നു
cancel

ലോകം മുഴുക്കെ ജനങ്ങളുടെ ജീവിതചര്യകളിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്​ടിച്ച്​ കോവിഡ്-19 തീവ്രമായ പ്രയാണം തുടരുകതന് നെയാണ്. ഭാഷ, ദേശം, മതം, സംസ്കാരം തുടങ്ങിയ വ്യത്യസ്തതകളെയൊന്നും ഗൗനിക്കാതെ പറ്റുന്നിടത്തൊക്കെ അത്​ ചെന്നുകയറു കയാണ്​. ലോകത്തി​​െൻറ നാനാദിക്കുകളിലും ഇൗ വിപത്തിൽനിന്നു കരകയറാനുള്ള ഉത്​കടമായ ആഗ്രഹവും പ്രാർഥനയുമാണ്​. മതവി ശ്വാസികൾ മാനസികാശ്വാസത്തിനായി ആരാധനാലയങ്ങളെയാണ്​ ആശ്രയിക്കാറ്​. പക്ഷേ, അതിനുള്ള അനുമതിയും നിഷേധിക്കപ്പെട്ട അവസരത്തിലാണ്​ റമദാൻ വ്രതമാസം ആഗതമായിരിക്കുന്നത്.

ദൈവിക സ്മരണകളും പ്രാർഥനകളും കൊണ്ടു രാപ്പകലുകൾ ധന്യമാക്കി, 11 മാസത്തെ പാപക്കറകൾ തുടച്ചുനീക്കി ഹൃദയവിശുദ്ധിയും ദൈവപ്രീതിയും കരസ്ഥമാക്കുന്ന, ശരീരവും മനസ്സും സംയോജിപ്പിച്ച ഒരു മാസത്തെ ആത്മസംസ്കരണ പ്രക്രിയയാണ്​ റമദാൻ. ഹൃദയ വിശുദ്ധി ആർജിക്കുകയാണ് ​റമദാ​​െൻറ ആത്യന്തിക ലക്ഷ്യമെന്ന്​ ഖുർആനും ഉണർത്തുന്നു: ‘‘സത്യവിശ്വാസികളേ, മുമ്പുള്ളവരോട്​ കൽപിക്കപ്പെട്ടതുപോലെതന്നെ നിങ്ങൾക്കും നോമ്പ്​ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയത്രേ അത്’’ (ഖുർആൻ 2:183).

ശീലങ്ങളെ കീഴ്മേൽ മറിച്ച കോവിഡ്​ കാലത്തെ റമദാൻ വിശ്വാസികൾക്ക്​ കുറച്ചെങ്കിലും നിരാശ സമ്മാനിക്കുന്നുണ്ട്. ഇഫ്താർ സംഗമങ്ങളും തറാവീഹ്​ ജമാഅത്തുകളും ഇല്ലാത്ത, വെള്ളിയാഴ്​ച ജുമുഅ പോലും മുടങ്ങിപ്പോകുന്ന നോമ്പ്​ കാലം വിശ്വാസികളുടെ സകലസങ്കൽപങ്ങൾക്കും അതീതമാണ്. എന്നാൽ, എല്ലാ കാര്യങ്ങളിലും ശുഭാപ്തിയിലൂന്നിയ സമീപനം കൈക്കൊള്ളാൻ പ്രേരിപ്പിക്കപ്പെടുന്ന മതത്തി​​െൻറ അനുയായികൾ നിരാശരാവേണ്ട സമയമല്ലിത്. വിശ്വാസിക്ക്​ എല്ലാ കാര്യങ്ങളിലും നന്മയുണ്ടെന്നാണ്​ മുഹമ്മദ്​ നബി പഠിപ്പിച്ചത്. ദോഷവും പ്രതികൂലാവസ്​ഥയും വരു​​േമ്പാൾ ക്ഷമ കൈക്കൊണ്ടാലും നന്മ വരു​േമ്പാൾ സന്തോഷിച്ചാലും, പുണ്യമുണ്ടെന്നാണ്​ നബിപാഠം. അതിനാൽ, ഇത്തവണ റമദാനെ നഷ്​ടബോധത്തോടെയോ വിഷമത്തോടെയോ വരവേൽക്കേണ്ടതില്ല. റമദാൻ എന്ന അനുഗ്രഹത്തെ ഉപയോഗപ്പെടുത്തി, അതിലൂടെ ഹൃദയവിശുദ്ധി കൈവരിക്കാനുള്ള മാനസിക തയാറെടുപ്പുകൾക്ക്​ സ്​ഥലകാലഭേദങ്ങൾ തടസ്സമാകേണ്ടതില്ല.

പള്ളിവാതിലുകളേ അടഞ്ഞിട്ടുള്ളൂ. പടച്ച തമ്പുരാനിലേക്കുള്ള വഴി തുറന്നുതന്നെ കിടപ്പുണ്ട്. പള്ളികളിലെ സംഘനമസ്​കാരങ്ങളേ മുടങ്ങിയിട്ടുള്ളൂ. വീട്ടുകാരോടൊന്നിച്ച്​ നമസ്​കാരങ്ങളിലും സൽക്കർമങ്ങളിലും ഒത്തുചേരാൻ ഒരു തടസ്സവുമില്ല. ത​​െൻറയും അപര​​െൻറയും രക്ഷക്കായി സാമൂഹിക അകലം പാലിക്കുന്നത്​ അവന്​ സഹായത്തി​​െൻറയും സാന്ത്വനത്തി​​െൻറയും കൈ നീട്ടിയിട്ടു കൊണ്ടുതന്നെയാവണം. അങ്ങനെ കഴിയുന്നത്ര പ്രാർഥനകളിൽ, സഹജീവി സ്നേഹത്തിലൂന്നിയ പ്രവർത്തനങ്ങളിൽ മുഴുകി ഈ റമദാൻ ദിനങ്ങളെ ധന്യമാക്കുക. മനസ്സറിഞ്ഞാൽ മതി, റമദാൻ ലക്ഷ്യമിടുന്ന ആത്മസംസ്കരണം നേടിയെടുക്കാൻ തടസ്സങ്ങളേതുമില്ല.

Show Full Article
TAGS:ramadan 2020 Dharmapatha kerala news malayalam news 
News Summary - God way open
Next Story