Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​നു​മ​തി ഇ​ല്ലാ​തെ...

അ​നു​മ​തി ഇ​ല്ലാ​തെ മ​ദ്യ​വി​രു​ന്ന്; ​ജി.​എ​ന്‍.​പി.​സി അഡ്​മിൻ കീഴടങ്ങി

text_fields
bookmark_border
അ​നു​മ​തി ഇ​ല്ലാ​തെ മ​ദ്യ​വി​രു​ന്ന്; ​ജി.​എ​ന്‍.​പി.​സി അഡ്​മിൻ കീഴടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: ‘ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും’(​ജി.​എ​ന്‍.​പി.​സി) എ​ന്ന ഫേ​സ്​​ബു​ക്ക്​ കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ന്‍ അ​ജി​ത്ത്കു​മാ​ര്‍ എ​ക്സൈ​സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. ഹൈ​കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് കീ​ഴ​ട​ങ്ങ​ല്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്നും അ​നു​മ​തി ഇ​ല്ലാ​തെ മ​ദ്യ​വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ച് ജി.​എ​ന്‍.​പി.​സി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ മ​ദ്യ​സ​ല്‍ക്കാ​രം ന​ട​ത്തി​യ കൂ​ട്ടാ​യ്മ കൂ​പ്പ​ണ്‍ അ​ച്ച​ടി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ തെ​ളി​വ്​ കോ​ട​തി​യി​ല്‍ എ​ക്സൈ​സ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച കോ​ട​തി അ​ജി​ത്തി​നോ​ട് കീ​ഴ​ട​ങ്ങാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ക്​​സൈ​സും പൊ​ലീ​സും കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ജി​ത്തും ഭാ​ര്യ​യും ഒ​ളി​വി​ൽ​പോ​യ​ത്.

ഭാ​ര്യ​യും ര​ണ്ടാം​പ്ര​തി​യു​മാ​യ വി​നീ​ത​ക്ക്​ നേ​ര​ത്തേ ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ഫേ​സ്​​ബു​ക്ക്​ ഗ്രൂ​പ്പി​​​​െൻറ മ​റ​വി​ൽ അ​ജി​ത്കു​മാ​ർ ന​ട​ത്തി​യ ഡി.​ജെ പാ​ർ​ട്ടി​യി​ൽ 90 പേ​ർ പ​ങ്കെ​ടു​ത്ത​താ​യി എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ത്ത​ത്. 23 ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളും 50ഒാ​ളം അ​ഡ്മി​ൻ​മാ​രു​മു​ള്ള ഗ്രൂ​പ്പാ​ണി​ത്. സ​മൂ​ഹ​ത്തി​​​​െൻറ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGNPCadmin
News Summary - GNPC admin- kerala news
Next Story