Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിനെ...

കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ്: ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് എതിരൻ കതിരവൻ

text_fields
bookmark_border
കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ്: ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് എതിരൻ കതിരവൻ
cancel

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന വാർത്തക്കെതിരെ മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ എതിരൻ കതിരവൻ. കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിനും ഈ വാർത്ത നൽകിയ പത്രത്തിനുമെതിരായാണ് എതിരൻ കതിരവൻ ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചത്.

കോവിഡ് പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിക്കുന്നത് ഫലപ്രദമാണെന്ന് കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിന് ഐ.സി.എം.ആറിന്റെ അഭിനന്ദമെന്നായിരുന്നു പത്രവാർത്ത.

"ഈ ഡോക്ടറെ പിടി കൂടേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റമാണഅ. അറിവില്ലാത്തവർ പലരും ഇത് പിന്തുടർന്നേക്കാം. പത്രം ഇത് ശ്രദ്ധിക്കണമായിരുന്നു, ഈ വിഡ്ഢിത്തം അച്ചടിക്കരുതായിരുന്നു," എതിരൻ കതിരവൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/ethiran.kathiravan/posts/10224617364172448

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ethiran kathiravanglucose
Next Story