ഗ്ലോബൽ സയൻസ് ഫെസ്റ്റിന് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: ഒരു മാസം നീളുന്ന ആഗോള ശാസ്ത്രോത്സവത്തിന് (ഗ്ലോബൽ സയൻസ് ഫെസ്റ്റ്) തിങ്കളാഴ്ച തുടക്കമാകും. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാ തകുര്‍ത്ത മുഖ്യാതിഥിയാകും.
നൊബേല്‍ ജേതാവ് മോര്‍ട്ടെന്‍ പി. മെല്‍ഡല്‍, മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫ. റോബര്‍ട്ട് പ്രോട്ട്സ്, കനിമൊഴി എം.പി, മഗ്സാസെ പുരസ്കാര ജേതാവ് ഡോ. രാജേന്ദ്ര സിങ്, തുടങ്ങിയര്‍ പ്രഭാഷണം നടത്തും. നാസയില്‍ നിന്നുള്ള ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറമിന്റെ മ്യൂസിയം ഒഫ് ദ മൂണ്‍, ദ മാഴ്സ് എന്നീ ഇന്‍സ്റ്റലേഷനുകളും ഫെസ്റ്റിവലില്‍ ഉണ്ടാകും.
ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് ഫെസ്റ്റിവല്‍.

