Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗോള അയ്യപ്പ സംഗമം; ...

ആഗോള അയ്യപ്പ സംഗമം; പ്രാഥമികാന്വേഷണം തുടങ്ങി വിജിലൻസ്

text_fields
bookmark_border
ആഗോള അയ്യപ്പ സംഗമം;  പ്രാഥമികാന്വേഷണം തുടങ്ങി വിജിലൻസ്
cancel
camera_altആഗോള  അയ്യപ്പസംഗമം

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കോ​ടി​ക​ൾ ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ജി​ല​ൻ​സ് പൂ​ജ​പ്പു​ര യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ന്ത​ൻ​കോ​ട്ടെ ആ​സ്ഥാ​ന​ത്തെ​ത്തി ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു.

ദേ​വ​സ്വം ക​മീ​ഷ​ണ​റി​ൽ​നി​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​റി​ൽ​നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. 7.55 കോ​ടി രൂ​പ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ചെ​ല​വാ​യ​തെ​ങ്ങ​നെ, ന​ട​ക്കാ​ത്ത ഭ​ജ​ന​ക്ക്​ ബി​ൽ, ഈ​വ​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തി​ന്​ ന​ൽ​കി​യ തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ന​ൽ​കി​യ ബി​ല്ലു​ക​ളു​ടെ പ​ക​ർ​പ്പും സം​ഘം ശേ​ഖ​രി​ച്ചു. സ്‌​പോ​ൺ​സ​ർ​മാ​ർ, ബോ​ർ​ഡി​ന് ല​ഭി​ച്ച തു​ക​യു​ടെ രേ​ഖ​ക​ൾ എ​ന്നി​വ​യും എ​ടു​ത്ത​താ​യാ​ണ്​ വി​വ​രം.

എ​ന്നാ​ൽ, അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ വ​ക​യി​ൽ ​ബോ​ർ​ഡി​ന്​ ന​ഷ്ട​മൊ​ന്നു​മി​ല്ലെ​ന്നും പ്രാ​ഥ​മി​ക ചെ​ല​വു​ക​ൾ​ക്കാ​യി ന​ൽ​കി​യ തു​ക ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ്​ വൃ​ത്ത​ങ്ങ​ൾ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു.

ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി​യാ​യ ഐ.​ഐ.​ഐ.​സി​ക്ക് ന​ൽ​കി​യ​ത് അ​ഡ്വാ​ൻ​സ് മാ​ത്ര​മാ​ണെ​ന്നും ബി​ല്ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 400 ബി​ല്ലു​ക​ളാ​ണ് ഐ.​ഐ.​ഐ.​സി ന​ൽ​കി​യ​ത്. കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഐ.​ഐ.​ഐ.​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത്​ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നും ബോ​ർ​ഡ് വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ.​ഐ.​ഐ.​സി​യു​ടെ ച​വ​റ​യി​ലെ ഓ​ഫി​സി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ, ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ദേ​വ​സ്വം​ബോ​ർ​ഡ്​ ടാ​സ്‌​ക് ഫോ​ഴ്സി​ന്‍റെ യോ​ഗ​വും ദേ​വ​സ്വം ആ​സ്ഥാ​ന​ത്ത്​ ചേ​ർ​ന്നു. ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ടാ​സ്‌​ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​മാ​ണ് ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​വ​ർ പ​രി​ശോ​ധി​ച്ച്​ ന​ൽ​കി​യ ബി​ല്ലു​ക​ൾ ടാ​സ്ക്​ ഫോ​ഴ്​​സ്​ അം​ഗ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. പ​ല ബി​ല്ലു​ക​ളു​ടെ​യും തു​ക കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നാ​ണ്​ തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ടാ​സ്ക് ​ഫോ​ഴ്​​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി ത​യാ​റാ​ക്കു​ന്ന ക​ണ​ക്ക്​ ഹൈ​കോ​ട​തി​യി​ൽ 27ന്​ ​സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല. അ​തി​നാ​ൽ ക​ണ​ക്ക്​ സ​മ​ർ​പ്പി​ക്കാ​ൻ ര​ണ്ടാ​ഴ്ച സ​മ​യം ചോ​ദി​ക്കാ​നാ​ണ് ദേ​വ​സ്വം തീ​രു​മാ​നം.

സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട തു​ക കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​ത​നു​സ​രി​ച്ച്​ ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ബോ​ർ​ഡ്​ ടാ​സ്ക്​​ഫോ​ഴ്​​സി​ന്​ ന​ൽ​കി​യ നി​ർ​ദേ​ശം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ളാ​ണ്​ ത​യാ​റാ​ക്കു​ന്ന​ത്. ചെ​ല​വ്​ 4.99 കോ​ടി​യാ​യി ക്ര​മീ​ക​രി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ്​ ബോ​ർ​ഡ്. അ​യ്യ​പ്പ​സം​ഗ​മം പ്ര​തി​നി​ധി​ക​ൾ​ക്ക്​ ന​ൽ​കി​യ അ​പ്പം, അ​ര​വ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ക​ണ​ക്കു​ക​ളി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceinvestigationAyyappaglobally
News Summary - Global Ayyappa gathering; Vigilance begins preliminary investigation
Next Story