Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം നാളെ; ഒരുങ്ങി പമ്പ മണപ്പുറം, ഏഴു​കോടി രൂപ ചെലവിൽ​​ പന്തൽ മുതൽ ഭക്ഷണം വരെ..

text_fields
bookmark_border
ആഗോള അയ്യപ്പസംഗമം നാളെ; ഒരുങ്ങി പമ്പ മണപ്പുറം, ഏഴു​കോടി രൂപ ചെലവിൽ​​ പന്തൽ മുതൽ ഭക്ഷണം വരെ..
cancel

പ​ത്ത​നം​തി​ട്ട: ആ​​ഗോ​ള അ​യ്യ​പ്പ​സം​​ഗ​മ​ത്തി​നൊ​രു​ങ്ങി പ​മ്പ മ​ണ​പ്പു​റം. ശ​നി​യാ​ഴ്ച പ​മ്പ​യി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ന്​ ഏ​ഴു​കോ​ടി​യാ​ണ്​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മു​ഴു​വ​ൻ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ സ​ർ​ക്കാ​റി​നോ ബാ​ധ്യ​ത വ​രി​ല്ല.

സം​ഗ​മ​ത്തി​നാ​യി 5,000ത്തി​ല​ധി​കം പേ​രാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ​നി​ന്ന്​ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും മു​ൻ​​ഗ​ണ​ന ന​ൽ​കി 3,500 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 250 വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മെ​ത്തും.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ആ​റി​ന്​ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10ന്​ ​സം​ഗ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​രാ​യ പി.​കെ. ശേ​ഖ​ർ ബാ​ബു, പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, വീ​ണ ജോ​ർ​ജ്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ച​ർ​ച്ച ന​ട​ക്കും. ആ​ദ്യ സെ​ഷ​നി​ൽ മാ​സ്റ്റ​ർ പ്ലാ​നും ര​ണ്ടാം സെ​ഷ​നി​ൽ തീ​ർ​ഥാ​ട​ക ടൂ​റി​സ​വും മൂ​ന്നാം സെ​ഷ​നി​ൽ തി​ര​ക്ക് ക്ര​മീ​ക​ര​ണ​വും ച​ർ​ച്ച​യാ​കും. ച​ർ​ച്ച​ക​ൾ​ക്ക്​ വി​ദ​ഗ്​​ധ​ർ നേ​തൃ​ത്വം ന​ൽ​കും. പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ശ​ബ​രി​മ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യാ​വ​ലി ന​ൽ​കും. ഇ​തി​ൽ ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ക്കും. ഇ​തി​നാ​യി വി​ദ​ഗ്​​ധ സ​മി​തി​യെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി വാ​സ​വ​ൻ പ​റ​ഞ്ഞു. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന​നു​സ​രി​ച്ചാ​കും ശ​ബ​രി​മ​ല​യി​ലെ തു​ട​ർ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. ആ​ന്‍റോ ആ​ന്‍റ​ണി​യും എം.​പി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട്​ ത​ന്നെ​യാ​കും അ​യ്യ​പ്പ​സം​ഗ​മ​വും. പ​മ്പ​യി​ൽ എ​ത്താ​ൻ ആ​ർ​ക്കും വി​ല​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ വി​രു​​ദ്ധ​മാ​യ​തൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്നും മ​ന്ത്രി വാ​സ​വ​ൻ പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ശ​ബ​രി​മ​ല​യി​ൽ സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും. മ​റ്റ്​ ഭ​ക്ത​രെ ഇ​ത്​ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. ബു​ക്കി​ങ്ങു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്ത്​ ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ ഒ​രു​ദി​വ​സം ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. പാ​സ്​ ഉ​ള്ള​വ​രെ മാ​ത്ര​മാ​കും സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​പ്പി​ക്കു​ക​യെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

ശബരിമല തന്ത്രി മുതൽ കൈതപ്രം വരെ

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്‍റെ ഉദ്​ഘാടനച്ചടങ്ങിൽ ശബരിമല തന്ത്രിയടക്കം ​പ്രമുഖരുടെ നീണ്ടനിര. ചടങ്ങിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ, ശബരിമല തന്ത്രി കണ്​ഠരര്​ ​മഹേഷ്​ മോഹനര്​, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്​നം ജഞാനതപസ്വി, എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്​.എസ്​ വൈസ്​ പ്രസിഡന്‍റ്​ എം. സംഗീത്​ കുമാർ, കെ.പി.എം.എസ്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്​, കരിമ്പുഴ രാമൻ (​കേരള ബ്രാഹ്മണ സഭ), സ്വാമി പ്രബോധ തീർഥ (ശിവഗിരിമഠം) എന്നിവരും ഉണ്ടാകുമെന്നാണ്​ തിരുവിതാംകൂർ ദേവസ്വം ബോർഡ്​ ​ അറിയിപ്പ്. ഇതിനുപുറമേ, മറ്റ്​ നിരവധി സാമുദായിക നേതാക്കളും സദസ്സിലുണ്ടാകും. ​20ഓളം സംഘടനകളെ പ്രതിനിധീകരിച്ച്​ ഭാരവാഹികൾ എത്തുമെന്നാണ്​ ​ബോർഡ്​ വ്യക്തമാക്കിയിരിക്കുന്നത്​. സംഗമനോട്ടീസിൽ പന്തളം കൊട്ടാരം സെക്രട്ടറി എം.ആർ. സുരേഷ്​ വർമയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്​.

കൈ​തപ്രം ദാമോദരൻ നമ്പൂതിരിയാണ്​ ഉദ്​ഘാടനച്ചടങ്ങിൽ പ്രാർഥനാഗാനം ആലപിക്കുന്നത്​. സംഗമത്തിനിടെ നടക്കുന്ന സംഗീതപരിപാടിയിൽ ഗായകൻ വിജയ്​ യേശുദാസ്​ അടക്കമുള്ളവരും പ​ങ്കെടുക്കും.

ആഗോള അയ്യപ്പസംഗമത്തിന്​ പമ്പാ തീരത്ത്​ ഒരുക്കിയ പന്തൽ മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

ഏഴു​കോടി ചെലവഴിച്ചാണ്​​ പന്തൽ മുതൽ ഭക്ഷണംവരെ ഒരുക്കുന്നത്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ്​ കണ്‍സ്ട്രക്ഷന്‍റെ നേതൃത്വത്തിൽ ഏഴു​കോടി രൂപ ചെലവഴിച്ചാണ്​​ പന്തൽ മുതൽ ഭക്ഷണം വരെ ഒരുക്കുന്നത്​. ഊരാളുങ്കൽ സൊസൈറ്റിക്കാണ്​ നിർമാണച്ചുമതല.

പമ്പാ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന പന്തലിലാണ്​ ഉദ്ഘാടന- സമാപന സമ്മേളനം. ജര്‍മന്‍ സാ​ങ്കേതിക വിദ്യയിലാണ്​ ഇതിന്‍റെ നിർമാണം.

തറനിരപ്പില്‍നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് വേദി​. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. തറയില്‍നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്‌ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചക്കായി 4,500 ചതുരശ്രയടിയിലും ഭക്ഷണം കഴിക്കാൻ 7,000 ചതുരശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പാ തീരത്തും ഭക്ഷണസൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശനമേള സംഘടിപ്പിക്കാൻ 2,000 ചതുരശ്ര അടിയില്‍ മറ്റൊരു പന്തലുമുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ്​ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിനുശേഷം ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടിയും നടക്കും. വൈകീട്ട് 3.20ന് ചര്‍ച്ചകളുടെ സമാഹരണവും വൈകീട്ട്​ നാലിന്​ സമാപനസമ്മേളനവും നടക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom BoardAyyappa sangamamPampa ManappuramKerala
News Summary - Global Ayyappa gathering tomorrow
Next Story