ജി.കെ.എസ്.യു: ഒരുകോടിയുടെ ഫ്ലാറ്റ് ചന്ദ്രബാബുവിന്
text_fieldsകൊച്ചി: കേരളത്തിലെ മാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിലെ ( ജി.കെ.എസ്.യു) മെഗാ സമ്മാനം ഒരുകോടി വിലയുള്ള ഫ്ലാറ്റ് ചലച്ചിത്രതാരം നിവിൻ പോളി കൊല്ലം വ ടമൺ ചോരനാട് ശ്രീതിലകത്തിൽ ജി. ചന്ദ്രബാബുവിന് സമ്മാനിച്ചു. അപകടത്തെത്തുടർന്ന് ശരീരം പാതി തളർന്ന ചന്ദ്രബാബു ചക്രകസേരയിലെത്തിയാണ് നിവിൻ പോളിയിൽനിന്ന് ഫ്ലാറ ്റിെൻറ താക്കോൽ സ്വീകരിച്ചത്. കല്യാൺ ജ്വല്ലേഴ്സാണ് ഫ്ലാറ്റ് സ്പോൺസർ ചെയ്തത്.
കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്വൈർടൈസിങ് സെയിൽസ് വൈസ് പ്രസിഡൻറ് വർഗീസ് ചാണ്ടി, എം.എം.ടി.വി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ പി.ആർ. സതീഷ്, ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡൻറ് രഘു രാമചന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡൻറ് ബി.കെ. ഉണ്ണികൃഷ്ണൻ, മാതൃഭൂമി ടെലിവിഷൻ മീഡിയ സൊലൂഷൻസ് ഹെഡ് ഫിലിപ് ജോസ്, സൂര്യ ടി.വി ആഡ് സെയിൽസ് മേധാവി സതീഷ് കുമാർ ധൻ എന്നിവർ പങ്കെടുത്തു.
നൊമ്പരത്തിനൊടുവിൽ ആശ്വാസത്തിെൻറ താക്കോൽ
കൊച്ചി: ചക്രകസേരയുടെ പരിമിതി പകരുന്ന വേദനയിലും നേർത്തൊരാശ്വാസം പോലെ ആ താക്കോൽ ജി. ചന്ദ്രബാബു ഏറ്റുവാങ്ങി. ജി.കെ.എസ്.യുവിെൻറ മെഗാ സമ്മാനം. ആ സന്തോഷത്തിന് സാക്ഷ്യംവഹിക്കാൻ ഭാര്യ ജയശ്രീയും മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും. കാൽ നൂറ്റാണ്ട് നീണ്ട നൊമ്പരക്കാലത്തിനൊടുവിൽ കൈവന്ന മെഗാ സന്തോഷം. ‘തൽക്കാലം പുനലൂർ വിട്ട് എങ്ങോട്ടും പോകാനാവില്ല. അവിടെയാണ് ജോലി. പിന്നെ, വയ്യാത്ത ആളായതിെൻറ പ്രയാസങ്ങളുമുണ്ട്. എങ്കിലും ഫ്ലാറ്റ് ലഭിച്ചതിൽ വലിയ സന്തോഷം’ ചന്ദ്രബാബുവിെൻറ വാക്കുകൾ.
25 വർഷം മുമ്പാണ് ചന്ദ്രബാബുവിെൻറ ജീവിതം പാതി തകർത്ത ദുരന്തം. 1993ൽ. അന്തമാൻ-നികോബാറിൽ കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കിടെ കെട്ടിടത്തിെൻറ മുകൾ നിലയിൽനിന്ന് താഴെ വീണതോടെ അരക്ക് താഴോട്ട് ചലനശേഷി കുറഞ്ഞു. അതോടെ, ജീവിതം പ്രതിസന്ധിയിലായി. എങ്കിലും 2008ൽ സർക്കാർ ജോലി ലഭിച്ചതോടെ വീണ്ടും ജീവിതം ചലിച്ചുതുടങ്ങി. പുനലൂർ മുനിസിപ്പൽ ഓഫിസിലെ ഹെഡ് ക്ലർക്കാണ് ചന്ദ്രബാബു. ഓഫിസിൽനിന്ന് അഞ്ചലിലെ വീട്ടിലേക്കുള്ള യാത്രക്കിടെ പുനലൂർ തൊളിക്കോട്ടുള്ള കടയിൽനിന്ന് വാങ്ങിയ ഫാനാണ് ചന്ദ്രബാബുവിലേക്ക് സമ്മാന ഫ്ലാറ്റ് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
