എസ്.എസ്.കെ ഫണ്ട് നൽകണമെന്ന് കേരളം; ഫണ്ട് തടഞ്ഞതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളക്ക് (എസ്.എസ്.കെ) വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രസർക്കാറിന് വീണ്ടും കത്ത് നൽകി. 2023-24 വർഷത്തെ മൂന്നാം ഗഡു മുതൽ 2025-26 വർഷത്തേത് ഉൾപ്പെടെ ആകെ 1,158 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഫണ്ട് തടഞ്ഞുവെക്കുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇവർ ഇതിൽ മറുപടി പറയണം. അല്ലെങ്കിൽ ന്യായമായി ലഭിക്കാനുള്ള പണം കിട്ടുന്നതിനുള്ള ഇടപെടൽ നടത്തണം.
കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. വലിയ ഇടവേളക്കുശേഷം നവംബർ ആദ്യത്തിൽ 92.41 കോടി രൂപ അനുവദിച്ചു. 2025-26 വർഷത്തിൽ അനുവദിക്കേണ്ട 456 കോടിയിലെ ഒന്നാം ഗഡുവാണിത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാൻ കേന്ദ്രത്തിന് പ്രപ്പോസൽ നൽകിയിട്ടുണ്ട്. 2023-24 മുതൽ ഈ ഇനത്തിൽ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുെണന്നെ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

